നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വൈകും

ഗോൾഡ ഡിസൂസ

വെള്ളി, 13 ഡിസം‌ബര്‍ 2019 (12:00 IST)
നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും. ഡിസംബര്‍ 18ന് മുന്‍പായി  വധശിക്ഷ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി പരിഗണിക്കുന്നത് ഡൽഹി കോടതി മാറ്റിവെച്ചു. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ്‌കുമാര്‍ അറോറയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. 
 
വധശിക്ഷക്കെതിരെ പ്രതി അക്ഷയ് താക്കൂര്‍ നല്‍കിയ സുപ്രീം കോടതിയിൽ സമർപ്പിച്ച പുന:പരിശോധനാ ഹരജിക്ക് ശേഷമാകും ഈ ഹരജി പരിഗണിക്കുക. അക്ഷയ് ഠാക്കൂറിന്‍റെ പുനഃപരിശോധനാ ഹർജി ഡിസംബർ 17 ന് പരിഗണിക്കും. സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലായിരിക്കും ഹര്‍ജി പരിഗണിക്കും. മറ്റു മൂന്ന് പ്രതികളും സമർപ്പിച്ച പുനപരിശോധന ഹർജികൾ 2018 ജൂലായിൽ തള്ളിയിരുന്നു.
 
അതേസമയം,  വിധി നടപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഇനി ഏഴ് ദിവസം പോലും കാത്തിരിക്കാന്‍  കഴിയില്ലെന്നുമായിരുന്നു നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചത്. ഡിസംബര്‍ 18ന് പ്രതികളുടെ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
 
പ്രതികളുടെ വധശിക്ഷ നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നോ, അതിന് മുന്പോ നടപ്പാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വൈകുമെന്നാണ് റിപ്പോർട്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍