വിമാനം പൊലെ പറന്ന് ലക്ഷ്യം ഭേദിക്കും ഇന്ത്യയുടെ സ്വന്തം ‘നിര്‍ഭയ്'
വെള്ളി, 17 ഒക്‌ടോബര്‍ 2014 (13:24 IST)
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നിര്‍ഭയ്മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.1000 കിലോമീറ്ററോളം പ്രഹര ശേഷിയുള്ള ഈ മിസൈലിന്‍ ആണവായുധ ശേഷിയുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തന്ത്രപ്രധാനമായ മിസൈല്‍ പരീക്ഷണമാണ്. മാത്രമല്ല മുമ്പുള്ള മിസൈലികളില്‍ നിന്ന് വ്യത്യസ്തമായി ഹൈദരാബാദിന് പുറത്ത് നിര്‍മ്മിച്ച മിസൈല്‍ എന്ന പ്രത്യേകതയും നിര്‍ഭയിനുണ്ട്.
ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ മിസൈലിന് മറ്റുള്ള മിസലുകളേക്കാള്‍ ഏറെ പ്രത്യേകതകളുണ്ട്. അഗ്നി മിസൈലില്‍ നിന്നും വ്യത്യസ്ഥമായി ചിറകുകള്‍ ഉള്ള ഡിസൈനാണ് നിര്‍ഭയ് മിസൈലിന്റെത്. ദിശാനിയന്ത്രണത്തിനായി വാല്‍ചിറകുകളും മിസൈലിനുണ്ട്.
കൂടാതെ മിസൈലിനേ വിക്ഷേപിച്ചുകഴിഞ്ഞാല്‍ ഒരു വിമാനം പോലെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തിനു ചുറ്റും വട്ടമിട്ട് പറന്ന് കൃത്യതയോടെ ആക്രമികാനും ശേഷിയുണ്ട്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ഗതിനിര്‍ണ്ണയ സംവിധാനമായ ഐആര്‍എന്‍എസ്‌എസ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ മിസൈലിന് സ്വയം അതിന്റെ ലക്ഷ്യം കണ്ടെത്താന്‍ സാധിക്കും.
ഏത് ദിശയില്‍ നിന്നും ലക്ഷ്യസ്ഥാനത്തെ കൃത്യമായി അക്രമിക്കാന്‍ കഴിവുള്ള ഈ മിസൈല്‍ സംവിധാനം ഇപ്പോള്‍ വന്‍ശക്തി രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വന്താമുള്ളത്. മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടിയതിനു ശേഷം അഗ്നി മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ ഭൂഖണ്ടാന്തര മിസൈല്‍ സ്വന്തമാക്കുകയുണ്ടായി. അതിനു ശേഷമുള്ള സുപ്രധാന മുന്നേറ്റമാണ് നിര്‍ഭയ് മിസൈല്‍.
ഒഡീഷയിലെ ഛാന്ദിപുര്‍ മിസൈല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. മാര്‍ച്ച് 12 നടത്തിയ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. 20 മിനുട്ട് നേരം പറന്ന ശേഷം ദിശ മാറുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മിസൈല്‍ നശിപ്പിക്കുകയായിരുന്നു.