ബര്‍ദ്വാന്‍ സ്ഫോടനത്തിലെ മുഖ്യപ്രതി പിടിയില്‍
ബര്‍ദ്വാനില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ഷഹനൂര്‍ ആലമിനെ അസാമിലെ നല്‍ബാരി ജില്ലയിലില്‍ നിന്ന് എന്‍ഐഎ പിടികൂടി.
എന്‍.ഐ.എയും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആലം പിടിയിലാകുന്നത്.നേരത്തെ ആലമിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സ്ഫോടന കേസി അറസ്റ്റിലായ സാജിദ് എന്ന ആളില്‍ നിന്നാണ് ആലമിനെപ്പറ്റി അനേഷണ സംഘത്തിന് വിവരം ലഭിക്കുന്നത് ഇതേത്തുടര്‍ന്ന് ഇയളുടെ ഭാര്യയെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ആലമാണ് ജമാത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന ഭീകര സംഘടനയ്ക്ക് സാന്പത്തിക സഹായം എത്തിക്കുന്നതെന്നാണ് എന്‍ ഐ എ സംശയിക്കുന്നത്.