ഇന്ത്യന്‍ നിര്‍മ്മിത ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയോ മാര്‍ക്ക് വണ്‍ എന്ന 4ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. ബംഗളുരുവിലെ കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനിയായ ക്രിയോ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഫ്യുവല്‍ ഒ എസില്‍ പ്രവര്‍ത്തിക്കുന്ന 'മാര്‍ക്ക് 1' ന് 19,999 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ടിലും www.creosense.com എന്ന കമ്പനി വെബ്‌സൈറ്റിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാവും.
കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണമുള്ള 5.5 ഇഞ്ച് ക്വാഡ് എച്ച് ഡി ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്. 21 മെഗാപിക്സല്‍ പിന്‍ക്യാമറയും. 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. കൂടാതെ, 1.95 GHz ട്രൂ ക്വാഡ് കോര്‍ ഹിലിയോ എക്സ്10 പ്രൊസസറാണ് മാര്‍ക്ക് വണ്ണിന് കരുത്തുപകരുക. 3100 എംഎഎച്ച് ബാറ്ററി, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്‍. 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. കൂടാതെ ഡ്യുവല്‍ സിം സൗകര്യവും മാര്‍ക്ക് വണ്ണിന്റെ പ്രത്യേകതയാണ്‍.