ആം ആദ്മിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിക്കു സമീപം പൊലീസ് ഉത്തരവിട്ട നിരോധനാജ്ഞ മറികടന്നതിനാണ് എംഎല്‍എമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, ദിനേഷ് മൊഹാനിയയെ അറസ്റ്റ് ചെയ്തത് അന്വേഷണവുമായി ഒരുതരത്തിലും സഹകരിക്കാത്തതിനാലാണെന്നും അദ്ദേഹം അന്വേഷണം പൂര്‍ണ്ണമായും അവഗണിച്ചുവെന്നും സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.