റെയില്‍വേയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ല : ഐ ആര്‍ സി ടി സി

വ്യാഴം, 5 മെയ് 2016 (16:39 IST)
ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് ആയ ഐ ആര്‍ സി ടി സി ഹാക്ക് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ റയില്‍‌വെ.  വെബ്സൈറ്റ് ഇപ്പോളും പ്രവര്‍ത്തന സജ്ജമാണെന്നും സാധാരണ രൂപത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടെന്നും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് ദത്ത വ്യക്തമാക്കി.  
 
സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം മഹാരാഷ്‌ട്ര പൊലീസാണ് പുറത്തുവിട്ടത്. ഐ ആര്‍ സി ടി സിയുടെ സൈറ്റില്‍ ഉപഭോക്താക്കളുടെ നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ഉണ്ട്. കൂടാതെ, മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍ മുതലായ വിശദാംശങ്ങളും ലഭ്യമാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് പല വിധമായ തട്ടിപ്പുകളും ചെയ്യാന്‍ കഴിയുമെന്ന് റയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
 
മഹാരാഷ്‌ട്ര പൊലീസും ഐ ബി സൈബര്‍ സെല്‍ വിഭാഗവും പറയുന്നതു പോലെ ചില ഐ ആര്‍ സി ടി സി രേഖകള്‍ പുറത്തു പോയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താതെ ഹാക്ക് ചെയ്തു എന്ന് പറയാന്‍ കഴിയില്ലെന്നും സന്ദീപ് ദത്ത പറഞ്ഞിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക