ചരക്കു സേവന നികുതി ബില്ലിൽ ഭേദഗതി

വ്യാഴം, 28 ജൂലൈ 2016 (07:19 IST)
ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കാനു‌ള്ള ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാന ഭേദഗതികളോടെയാണ് മന്ത്രിസഭ ബിൽ അംഗീകരിച്ചത്. പാർലമെന്റിന്റെ നടപ്പു സമ്മേളനങ്ങളിൽ ജി എസ് ടി ബില്ലിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ബില്ലിൽ ഭേദഗതി വരുത്തിയത്.
 
ഭേദഗതിയുടെ അടിസ്ഥാനത്തിൽ ജി എസ് ടി  സമ്പ്രദായം നടപ്പാക്കിയാൽ ആദ്യ അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തിക്കൊടുക്കും. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ പൂര്‍ണമായും തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ 75, 50 ശതമാനവും നഷ്ടപരിഹാരം നല്‍കാമെന്ന നിര്‍ദേശത്തിലാണ് മാറ്റം വരുത്തിയത്. ജി എസ് ടി സമ്പ്രദായം നടപ്പാക്കുന്നതിന് പൊതുവായ രാഷ്ട്രീയ സമവായമുണ്ട്.

വെബ്ദുനിയ വായിക്കുക