ഡല്‍ഹിയില്‍ ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

Webdunia
ബുധന്‍, 11 മെയ് 2016 (17:16 IST)
ഡല്‍ഹിയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കെട്ടിടത്തില്‍ നിന്ന് നൂറ് കണക്കിനു ജീവനക്കാരെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം. ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. 
 
ഇന്ന് ഉച്ചയ്ക്ക് 02.15നാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article