സുനന്ദയുടേത് അസ്വാഭാവിക മരണം തന്നെ; ഞാന്‍ ആരെയും ഭയക്കുന്നില്ല: സുധീര്‍ ഗുപ്ത
സുനന്ദ പുഷ്കറിന്‍റെ മരണം അസ്വാഭാവിക മരണമാണെന്ന തന്‍റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും. താന്‍ പറഞ്ഞ കാര്യത്തില്‍ മാറ്റമില്ലെന്നും 'എയിംസി'ലെ ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ സുധീര്‍ ഗുപ്ത വ്യക്തമാക്കി.
വെളിപ്പെടുത്തലിന്റെ പേരില്‍ ഒരു നടപടിയെയും ഭയക്കുന്നില്ലെന്നും സുധീര്‍ ഗുപ്ത പറഞ്ഞു. ഇക്കാരണത്താല്‍ എയിംസ് ഫോറന്‍സിക് ഡിപാര്‍ട്ട്മെന്‍റിന്‍റെ തലപ്പത്തു നിന്നു മാറ്റിയാലും തനിക്കു പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിന്‍റെ കാര്യത്തില്‍ ഒരു സംശയത്തിനും ഇടയില്ലെന്നും അത് വളരെ കൃത്യതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണെങ്കില്‍ രണ്ടാമതൊരു പോസ്റ്റ്മോര്‍ട്ടം നടത്താമെന്നും. വസ്തുതാപരമായി വളരെ ശരിയാണ് എന്‍റെ റിപ്പോര്‍ട്ടെന്നും സുധീര്‍ ഗുപ്ത പറഞ്ഞു.