ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി നരേന്ദ്ര മോഡി ഭൂട്ടാനിലെത്തി. ദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് എന്നിവർ മോദിക്കൊപ്പമുണ്ട്.
രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ വാങ്ചുക്കുമായും പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെയുമായും മോദി കൂടിക്കാഴ്ച നടത്തും. ജലവൈദ്യുത പദ്ധതികൾ സംബന്ധിച്ച ചർച്ചയും നടത്തും.
ഭൂട്ടാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. ഇന്ത്യയുടെ പിന്തുണയോടെയുള്ള സുപ്രീംകോർട്ട് ഒഫ് ഭൂട്ടാന്റെ നിർമാണ പ്രവർത്തനങ്ങളും മോദി ഉദ്ഘാടനം ചെയ്യും.