2008ല്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് വ്യാജ പരാതിയ അയച്ച സംഭവത്തില്‍ വിവാദ ദല്ലാൾ ടിജി നന്ദകുമാറിനെതിരെ സിബിഐ ഡൽഹി യൂണിറ്റ് കേസെടുത്തു. പ്രത്യേക കോടതിയില്‍ നന്ദകുമാറിനെതിരെയുള്ള എഫ്‌ഐആർ സിബിഐ സമർപ്പിക്കുകയും ചെയ്തു.
ജോമോന്‍ പുത്തൻപുരയ്ക്കലിന്റെ പേരിൽ 2008ല്‍ അഭിഭാഷകനായിരുന്ന ജസ്റ്റിസ് സികെ അബ്ദുള്‍ റഹീമിനെതിരെ നന്ദകുമാര്‍ വ്യാജപരാതി അയച്ചത്. ജസ്റ്റിസ് സികെ അബ്ദുള്‍ റഹീമിന് സിമിയും അധോലോക നായകനായ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. അഭിഭാഷകനെ ഹൈക്കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പരിഗണിക്കുന്നത് തടയാനായിരുന്നു നന്ദകുമാര്‍ കത്തയച്ചത്.