ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പൂര്‍ണ്ണ സംതൃപ്തി ഉണ്ടായിരുന്നതായി വെളിപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് കത്തെഴുതി.
ഭാവിയിൽ മോഡിയുമായി ചേർന്ന് പ്രവർത്തിക്കാനാവുമെന്നും ഇതുവഴി ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയും ഷെരീഫ് കത്തിൽ പങ്കുവച്ചു.
നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തൃപ്തനായാണ് താൻ മടങ്ങിയതെന്ന് ഷെരീഫ് കത്തിൽ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളിലും ലക്ഷക്കണക്കിന് പേർ ദാരിദ്ര്യത്തിൽ കഴിയുന്നുണ്ട്. അവർക്ക് ഭരണാധികാരികളുടെ ശ്രദ്ധ ആവശ്യമാണ്. ഒരുമിച്ചുള്ള പ്രവർത്തനം ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് കാരണമാവുമെന്ന് കരുതുന്നു - ഷെരീഫ് കത്തിൽ പറഞ്ഞു.