ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ല, ഡിജെ പാർട്ടികൾ നിരോധിച്ചു: കടുത്ത നിയന്ത്രണങ്ങളിൽ ചെന്നൈ

ബുധന്‍, 29 ഡിസം‌ബര്‍ 2021 (15:38 IST)
കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം. മറിന, ബെസന്ത് നഗർ, നീലങ്കരൈ എന്നീ ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ലെന്നും ഇവിടെ പാർക്കിങ് നിരോധിച്ചതായും പോലീസ് അറിയിച്ചു. ഹോട്ടൽ,റിസോർട്ട് എന്നിവിടങ്ങളിലെ സംഗീത ഡിജെ പാർട്ടിയും സർക്കാർ നിരോധിച്ചു. അപാർട്ട്മെന്റുകളിലെ ആഘോഷങ്ങൾക്കും നിരോധനം ബാധകമാണ്.
 
കാമരാജ് റോഡ്, മറിന ബീച്ച് റോഡ്, ബെസന്ത് നഗർ ഏലിയറ്റ് റോഡ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. ഭക്ഷണശാലകൾക്ക് 11 മണിവരെയാണ് പ്രവർത്തിക്കാൻ അനുമതി.ഹോട്ടലുകളിലെ ജീവനക്കാർ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 11 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 45 ആയി ഉയർന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍