60 % വരെ വില കുറയും, പഞ്ചാബിൽ ജൂലായ് മുതൽ പുതിയ മദ്യനയം
വ്യാഴം, 9 ജൂണ്‍ 2022 (22:15 IST)
പഞ്ചാബിൽ പുതിയ മദ്യനയം നിലവിൽ വരുന്നു. പുതിയ നയം നിലവിൽ വരുന്നതോടെ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില വൻതോതിൽ കുറയുമെന്നാണ് റിപ്പോർട്ട്. മദ്യത്തിന് 35 ശതമാനം മുതൽ 60 ശതമാനം വരെ വില കുറയുമെന്നാണ് കരുതുന്നത്.
മദ്യം വാങ്ങുന്നതിനുള്ള പരിധി എടുത്തുകളയാനും പുതിയ മദ്യനയത്തിൽ തീരുമാനമുണ്ട്. പഞ്ചാബിൽ ബിയറിന് ഒരു കുപ്പിക്ക് ഇരുപത് രൂപയോളം കുറവുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ 700 രൂപയ്ക്ക് വിൽക്കുന്ന വിദേശമദ്യത്തിന്റെ വില 400 ആയി കുറയും.
ഹരിയാനയില്‍ന്നും ചണ്ഡീഗഢില്‍നിന്നും പഞ്ചാബിലേക്കുള്ള അനധികൃത മദ്യക്കടത്ത് തടയുക എന്നതാണ് പുതിയ മദ്യനയത്തിലൂടെ ഉദ്ദേശിക്കുന്നത്. മദ്യക്കടത്ത് തടയുന്നതോടെ തന്നെ 40 ശതമാനം വരുമാനം വർധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.