ആരാണ് കൊല്ലപ്പെട്ട സിദ്ദു മൂസേവാല ? പഞ്ചാബിൽ വിട്ടൊഴിയാതെ വിവാദം

തിങ്കള്‍, 30 മെയ് 2022 (12:26 IST)
വിഐപി സുരക്ഷ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചതിന് പിന്നാലെ പഞ്ചാബിൽ വിവാദം കത്തുന്നു. സ്വന്തം വാഹനത്തിൽ യാത്രചെയ്യവെയാണ് വീടിന് നാലുകിലോമീറ്റർ അകലെ സിദ്ദു വെടിയേറ്റുമരിച്ചത്.
 
നിരവധി ഹിറ്റ് പഞ്ചാബി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനായ സിദ്ദു അഭിനയ രംഗത്തും രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.2017-ല്‍ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന ആല്‍ബത്തിലൂടെയാണ് സിദ്ദു ശ്രദ്ധ നേടിയത്.
 
തോക്കുകളുടെ ഉപയോഗത്തെയും ലഹരിമരുന്ന് ഉപയോഗത്തെയും  പ്രോത്സാഹിപ്പിക്കുന്നതാണ് സിദ്ദുവിന്റെ ആൽബങ്ങൾ എന്ന് വലിയ തോതിൽ വിമർശനമുണ്ടായിരുന്നു.
 
തോക്ക് സംസ്കാരം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് 2020ൽ അമരീന്ദർ സർക്കാർ സിദ്ദുവിനെതിരേ 'ആംസ് ആക്ട്‌സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിഖ് വികാരത്തെ വ്രണപ്പെടുത്തിയതിനെതിരെയും സിദ്ദുവിനെതിരെ കേസുണ്ടായിരുന്നു.
 
പഞ്ചാബ് തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. പഞ്ചാബ് നിയമസഭ തിരെഞ്ഞെടുപ്പിൽ മാൻസ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും സിദ്ദു പരാജയപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍