രാജ്യത്ത് നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രതിസന്ധി ശക്തമായിരിക്കുന്നതിനിടയില്‍ കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ 500 രൂപയുടെ പുതിയ നോട്ടുകളുടെ കെട്ട്. തിങ്കളാഴ്ച രാവിലെയാണ് ട്രാക്കില്‍ നിന്ന് പൊലീസിന് പുതിയ 500 രൂപ നോട്ടുകള്‍ ലഭിച്ചത്. കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള ട്രാക്കില്‍ നിന്നാണ് നോട്ടുകള്‍ ലഭിച്ചത്.
റെയില്‍വേ ട്രാക്ക് പരിശോധിക്കുന്നതിനിടെ റെയില്‍വേ ജീവനക്കാരന് ആണ് നോട്ടുകെട്ട് കണ്ടെത്തിയത്. തുടര്‍ന്ന്, സംഭവം അധികൃതരെ അറിയിക്കുകയായിരുന്നു. ആര് പി എഫ് അധികൃതരും റെയില്‍വേ കീമാനും ചേര്‍ന്ന് നോട്ടുകെട്ട് പൊലീസില്‍ ഏല്പിക്കുകയായിരുന്നു.
നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുകയും കള്ളനോട്ടാണോ എന്ന് പരിശോധിച്ചും വരികയാണ്. ടൌണ്‍ പൊലീസ് സ്റ്റേഷനിലാണ് നോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത്.