സിനിമ തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ സെല്‍ഫിയെടുത്തു; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (10:06 IST)
സിനിമ തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ സെല്‍ഫി എടുത്തവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ചെന്നൈ അശോക് നഗറിലെ കാശി തിയറ്ററിലാണ് സംഭവം. സ്ത്രീ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
 
തിയറ്ററില്‍ സിനിമാഗാനം നിര്‍ബന്ധമാക്കിയതിനു ശേഷമുള്ള രാജ്യത്തെ ആദ്യകേസ് ആണിത്. സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ സംഘം മൊബൈലില്‍ സെല്‍ഫി എടുക്കുകയായിരുന്നു.
 
ദേശീയഗാന സമയത്ത് ഒരു സംഘം ഇങ്ങനെ ചെയ്തത് മറ്റൊരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയും ദേശീയഗാനത്തെ അപമാനിച്ചതിന് കേസ് എടുക്കുകയുമായിരുന്നു.
 
രാജ്യത്തെ എല്ലാ സിനിമതിയറ്ററിലും സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം നിർബന്ധമായി കേൾപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു.
Next Article