നിലവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിക്ക് സഖ്യകക്ഷികളുടെ സഹായം ആവശ്യമാണ്. ഇതിനായി രണ്ടാമതെത്തിയ ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയുടെ പുരോഗതിക്കായുള്ള സഖ്യത്തിന് തയാറാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ പുറത്തു നിന്നു പിന്തുണയ്ക്കുമെന്ന് എന്‍സിപി അറിയിച്ചിരിക്കുന്നത്.
അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്നും മുഖ്യമന്ത്രിയും ബിജെപിയുടേതായിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫദ്നാവിസ് പറഞ്ഞു. ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ ബിജെപി നിയമസഭാകക്ഷിയോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.