ഗൌതമ ബുദ്ധന്റെയും മഹാത്മ ഗാന്ധിയുടെയും നാട്ടില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അതിനാല്‍ തോക്കുകള്‍ താഴെവച്ച് കലപ്പയെടുക്കാന്‍ നക്സലുകളോട് പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും ഒരു നന്മയും നല്‍കാത്ത അക്രമത്തിന് ഇനിയിവിടെ സ്ഥാനമില്ല. തോക്കെടുത്തിരിക്കുന്നവരോട് അതു താഴെവച്ച് കലപ്പയെടുക്കാനാണെന്റെ അഭ്യര്‍ത്ഥന. ഇതു നിങ്ങളുടെ രാജ്യമാണ്. അതിന്റെ പുരോഗതിക്കായി തോളോട് തോള്‍ ചേര്‍ന്നു നമുക്കു പരിശ്രമിക്കാം, മോഡി പറഞ്ഞു.
തുരുമ്പെടുക്കാത്ത രീതിയില്‍ ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാനും അദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. സര്‍വശക്തന്‍ ഏതെങ്കിലും സംസ്ഥാനത്തിന് സമ്പത്തു നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജാര്‍ഖണ്ഡിനാണെന്നും എന്നാല്‍ മുന്‍ ഭരണാധികാരികള്‍ അത് കൊള്ളയടിച്ച് സംസ്ഥാനത്തെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നും മോഡി ആരോപിച്ചു.
സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും മോഡി ഉറപ്പു നല്‍കി.