ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയെ കടന്നാക്രമിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് മറുപടിയുമായി ഇന്ത്യ. ഇന്ത്യ ഭീകരവാദത്തെ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പാകിസ്ഥാന് ഇത് സ്വീകാര്യമല്ലേ എന്നും ചോദിച്ചു.
കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ചര്‍ച്ചയ്ക്ക് തടസ്സമാകുകയാണെന്ന് നവാസ് ഷെരീഫ് പറഞ്ഞിരുന്നു. കൂടാതെ, കശ്‌മീരില്‍ കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ അനുകൂലിച്ച് യു എന്‍ പൊതുസഭയില്‍ നവാസ് ഷെരീഫ് സംസാരിക്കുകയും ചെയ്തിരുന്നു. ഇത് ഭീകരവാദത്തോടുള്ള പാക് നിലപാടാണെന്ന് ഇന്ത്യ ആരോപിച്ചു.
ഉറിയില്‍ കഴിഞ്ഞദിവസം ഉണ്ടായ ഭീകരവാദ ആക്രമണത്തെ തള്ളിയ നവാസിന്റെ നിലപാടിനെയും വികാസ് സ്വരൂപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നിയന്ത്രണ രേഖയില്‍ ഈ വര്‍ഷം ഇതുവരെ 19 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായത് ഇന്ത്യയില്‍ നിന്നാണോ എന്നും വികാസ് സ്വരൂപ് ചോദിച്ചു.