നാവിക സേനയുടെ ഏറ്റവും വലിയ കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം നീറ്റിലിറക്കി

തിങ്കള്‍, 20 ഏപ്രില്‍ 2015 (15:04 IST)
ഇന്ത്യയുടെ ‘ഡിസ്‌ട്രോയര്‍ കപ്പല്‍’ ഐഎന്‍എസ് വിശാഖപട്ടണം നീറ്റിലിറക്കി. നാവിക സേനയുടെ ഏറ്റവും വലിയ കപ്പലാണ് ഐഎന്‍എസ് വിശാഖപട്ടണം. മുംബൈ കപ്പല്‍ശാലയില്‍വച്ച് നടന്ന ചടങ്ങിലാണ് കപ്പില്‍ നീറ്റിലിറക്കിയത്.
 
7,300 ടണ്‍ ഭാരവും 163 മീറ്റര്‍ നീളവുമാണ് ഐഎന്‍എസ് വിശാഖപട്ടണത്തിനുള്ളത്.
ആണവ, ജൈവ, രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പൂര്‍ണ അന്തരീക്ഷ നിയന്ത്രണ സംവിധാനമായ ടിഎസി സിസ്റ്റവും കപ്പലിലുണ്ട്.

കൊല്‍ക്കത്ത ക്ലാസ് ഡിസ്‌ട്രോയര്‍ കപ്പലുകളുടെ അടുത്ത ശ്രേണിയായ വിശാഖപട്ടണം പ്രോജക്ട് 15 ബി യിലെ ആദ്യ കപ്പലാണിത്. ഇതുകൂടാതെ ഇസ്രയേല്‍ നിര്‍മിത മള്‍ട്ടി ഫങ്ഷന്‍ നിരീക്ഷണ മുന്നറിയിപ്പ് റഡാറും കപ്പലിലുണ്ട്. 2018 ജൂലൈയോടെ കപ്പല്‍ നാവികസേനയുടെ ഭാഗമാകും.
 

വെബ്ദുനിയ വായിക്കുക