മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നവാസ് ഷെരീഫിന് ക്ഷണം

ബുധന്‍, 21 മെയ് 2014 (13:30 IST)
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പാകിസ്താന്‍ പ്രധാമനന്ത്രി നവാസ് ഷെരീഫിന് ക്ഷണം. തിങ്കളാഴ്ചയാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. മറ്റു സാര്‍ക്ക് രാഷ്ട്രതലവന്‍മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
 
മോഡി പ്രധാനമന്ത്രിസ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ നവാസ് ഷെരീഫ് ക്ഷണിച്ചിരുന്നു. കൂടാതെ കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ച പുനരാ‍രംഭിക്കണമെന്നും ഇന്ത്യയിലെ പാക് സ്ഥാനപതി ആവശ്യപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക