ഇന്ന് ദേശിയ യുവജന ദിനം: സ്വാമി വിവേകാനന്ദന്റെ ജന്മദിനം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ജനുവരി 2023 (09:00 IST)
'ശക്തനായിരിക്കുക ദുര്‍ബലനാകാതിരിക്കുക, ധീരനാവുക ഭീരുവാകാതിരിക്കുക'' ഇത് ഇന്ത്യയിലെ യുവജനങ്ങളോട് സ്വാമി വിവേകാനന്ദന്‍ നടത്തിയ ആഹ്വാനമാണ്. ഇന്ത്യന്‍ യുവത്വത്തോട് വിവേകാനന്ദന്‍ പറഞ്ഞിരുന്ന ഓരോ വാക്കുകളും വാക്യങ്ങളും സമകാലീന ഇന്ത്യയെ വരച്ച് കാട്ടിയതാണെന്ന് പോലും തോന്നും.
 
1863 ജനുവരി 12ന് കൊല്‍ക്കത്തയിലാണ് നരേന്ദ്രനാഥ ദത്ത എന്ന വിവേകാനന്ദന്‍ പിറന്നത്. അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും കാഴ്ചപ്പാടും ഇന്ത്യന്‍ യുവതയ്ക്ക് എക്കാലവും പ്രചോദനമാകണം എന്ന പ്രഖ്യാപനത്തോടെയാണ് ഭാരതസര്‍ക്കാര്‍ 1984ല്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍