മംഗള്‍യാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പഠിക്കാന്‍ നാസ എത്തുന്നു

ബുധന്‍, 12 ഓഗസ്റ്റ് 2015 (15:53 IST)
ഇന്ത്യയുടെ അഭിമാനമായ ചൊവ്വ പര്യവേഷണ വാഹനം മംഗള്‍യാനെപ്പറ്റി പഠിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ എത്തുന്നു. നാസാ ശാസ്‌ത്രജ്ഞരുമായി ചേര്‍ന്ന്‌ മംഗള്‍യാന്‍ പകര്‍ത്തിയ ചിത്രങ്ങളും രേഖപ്പെടുത്തിയ വിവരങ്ങളും വിലയിരുത്തും.

ഐഎസ്ആര്‍ഒ സംഘം നാസ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ചൊവ്വയെക്കുറിച്ച് വിശദമായി പഠിക്കുമെന്നും ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു. 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യ മംഗള്‍യാന്‍ വിക്ഷേപിച്ചത്. 2014 ഒക്ടോബർ 24നു ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗൾയാന്‍ എത്തി. ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇന്ധനം അവശേഷിച്ചതിനാല്‍ ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടിയിരുന്നു

വെബ്ദുനിയ വായിക്കുക