ദീപാവലി ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി കശ്മീരിലെ പ്രളയബാധിതര്‍ക്കൊപ്പം ചെലവഴിക്കും. ട്വിറ്ററിലൂടെയാണ് മോഡി ഇക്കാര്യം അറിയിച്ചത്. ‘ഒക്ടോബര്‍ 23- ന് ദീപാവലി ദിവസം അപ്രതീക്ഷിത പ്രളയത്തിന്റെ ദുരന്തം അനുഭവിക്കുന്ന ശ്രീനഗറിലെ സഹോദരി സഹോദരങ്ങള്‍ക്കൊപ്പമായിരിക്കും‘- മോഡി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ മാസമാണ് കശ്മീരിനെ ദുരന്തത്തിലാഴ്ത്തിയ പ്രളയം ഉണ്ടായത്. കനത്ത മഴയിലും മറ്റ് കെടുതികളിലുമായി മുന്നൂറോളം ആളുകള്‍ മരിച്ചിരുന്നു. നേരത്തെ തന്റെ പിറന്നാള്‍ ദിവസം ആഘോഷിക്കരുതെന്നും പകരം കശ്മീരില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.