സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സംസ്ഥാനമുഖ്യമന്ത്രിമാര്‍, മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും. മോഡിയുടെ അമ്മ ഹീരാബെന്നും എത്തിയേക്കും. നാലായിരത്തോളം പേരെയാണ് ബിജെപി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്. റിപ്പബ്ലിക്ക് ദിനത്തിന് തുല്യമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. രാഷ്ട്രപതി ഭവന് ചുറ്റുമുള്ള റോഡുകളും കെട്ടിടങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ക്കശ നിരീക്ഷണത്തിലാണ്. രാഷ്ട്രപതിഭവന് ചുറ്റുമുള്ള സര്‍ക്കാര്‍ഓഫീസുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധിയായിരിക്കും.
ആദ്യമായാണ് ഇന്ത്യന്‍പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് 'സാര്‍ക്ക്' രാഷ്ട്രങ്ങളുടെ തലവന്‍മാരെത്തുന്നത്. നയതന്ത്രരംഗത്ത് മോഡി സര്‍ക്കാറിന് മേല്‍ക്കൈ നേടിക്കൊടുത്തതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ഈ ക്ഷണം. പാകിസ്താന് പുറമേ, ശ്രീലങ്കയുടെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറീങ് തോബ്ഗേ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, മാലെദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം, ബംഗ്ലാദേശ് സ്പീക്കര്‍ ഷിരിന്‍ ഷര്‍മിന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുന്‍ എന്‍ഡിഎ സര്‍ക്കാറിന് നേതൃത്വംനല്‍കിയ എ ബി വാജ്പേയിയും ഡര്‍ബാര്‍ഹാള്‍ ഒഴിവാക്കി രാഷ്ട്രപതിഭവന് മുന്നിലാണ് സത്യപ്രതിജ്ഞചെയ്തത്. എന്നാല്‍, അന്ന് 1500-ഓളം പേര്‍മാത്രമായിരുന്നു ചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍. മോഡിയുടെ സത്യപ്രതിജ്ഞ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പാണ് ബിജെപി നടത്തുന്നത്. തലസ്ഥാനനഗരിയിലെ പ്രധാനകേന്ദ്രങ്ങളില്‍ വലിയ സ്‌ക്രീനില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തത്സമയസംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.