യാത്രകള്‍ അവസാനിക്കുന്നില്ല; മോഡി വീണ്ടും വിദേശസന്ദര്‍ശനത്തിന്

വ്യാഴം, 11 ജൂണ്‍ 2015 (09:38 IST)
മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും വിദേശ പര്യടനത്തിന് തയ്യാറെടുക്കുന്നു. തജികിസ്താന്‍, ഉസ്ബകിസ്താന്‍, കസാഖ്സ്താന്‍, തുര്‍ക്മെനിസ്താന്‍, കിര്‍ഖിസ്താന്‍ എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തിയ ശേഷം റഷ്യയിലേക്ക് തിരിക്കും. 
 
റഷ്യയിലെത്തിയ ജൂലൈ എട്ടു മുതല്‍ 10വരെ റഷ്യന്‍ നഗരമായ യുഫയില്‍ നടക്കുന്ന ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) യോഗത്തിലും പങ്കെടുക്കും. 
 
വാണിജ്യ-സൈനിക ബന്ധങ്ങളില്‍ കൂടുതല്‍ സഹകരണം ഉറപ്പ് വരുത്തുകയാണ് മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള പ്രധാന വിഷയം. കൂടാതെ ഊര്‍ജ സഹകരണവും ലക്ഷ്യമിടുന്നു. വിദേശ യാത്രകള്‍ പതിവായി തുടരുന്ന മോഡിക്കെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും മോഡിയുടെ വിദേശ സന്ദര്‍ശനങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. 
 

വെബ്ദുനിയ വായിക്കുക