ശുചിത്വയഞ്ജം: മാധ്യമങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ശനി, 25 ഒക്‌ടോബര്‍ 2014 (15:26 IST)
ശുചിത്വ ഇന്ത്യ പദ്ധതിക്ക് രാജ്യത്തെ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നന്ദി പറഞ്ഞു. പ്രധാനമന്ത്രി മാത്രം ചൂലെടുത്തതുകൊണ്ട് രാജ്യത്തെ ശുചിത്വയഞ്ജം എങ്ങുമെത്തുകയില്ലെന്നും, യഞ്ജം ജനകീയമാക്കാന്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മാധ്യങ്ങള്‍ക്ക് ഒരു പദ്ധതിയില്‍ എത്രമാത്രം പങ്കാളിയാകാമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ശുചിത്വ ഇന്ത്യ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വ ഇന്ത്യ പദ്ധതിക്ക് രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നും സഹകരണം ആവശ്യമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ശുചിത്വ ഇന്ത്യയെ പറ്റിയുള്ള നിരവധി ലേഖനങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. സാമൂഹിക മാധ്യങ്ങളില്‍ ആരോഗ്യപരമായ നിരവധി അഭിപ്രായങ്ങള്‍ കണ്ടു. ഇവയെല്ലാം ശുചിത്വയഞ്ജത്തിന്റെ വിജയത്തില്‍ നാഴിക കല്ലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തനിക്ക് മാധ്യമങ്ങളുമായി സൌഹൃദപരമായ ബന്ധമാണുള്ളതെന്നും ആ ബന്ധം കൂടുതല്‍ ആഴമുള്ളതാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പരിശ്രമത്തിലാണു താനെന്നും മോഡി പറഞ്ഞു.