കാശ്‌മീരിന്റെ ഈ അവസ്ഥയ്ക്ക് കാരണം കോൺഗ്രസും പിഡിപിയും: മോഡി
ശനി, 13 ഡിസംബര്‍ 2014 (18:19 IST)
കാശ്‌മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസും നാഷണൽ കോൺഫറൻസും പിഡിപിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങളെ പറ്റിച്ചും കള്ളത്തരം കാണിച്ചുമാണ് ഇവര്‍ ഇത്രയും നാള്‍ അധികാരത്തില്‍ തൂങ്ങിയിരുന്നത്. ജനങ്ങളെ വഞ്ചിച്ച അവരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തുവയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്‌മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും. ജമ്മുവിലെ ജനങ്ങളോട് ബിജെപി ഒരു തെറ്റും ചെയ്തിട്ടില്ല. നിങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമായവര്‍ക്ക് ശിക്ഷ നല്‍കാന്‍ കാശ്മീര്‍ ജനത തയാറാകണമെന്നും മോഡി പറഞ്ഞു. ഈ രാജ്യത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളവരാണ് കാശ്മീരികളെന്നും. അതിനായി മുന്നോട്ട് വരണമെന്നും. നിങ്ങളുടെ മക്കള്‍ രണ്ടാം കിടക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
പിഡിപിയും നാഷണൽ കോൺഫറൻസും കുടുംരാഷ്ട്രീയവും സ്വജനപക്ഷപാതവും കാണിക്കുകയാണ്. ലോകം ഇന്ത്യയെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് മോദിയുടെ കഴിവുകൊണ്ടല്ല. രാജ്യത്തെ 125 കോടി വരുന്ന ജനങ്ങളുടെ ശക്തിയാണതെന്നും മോഡി പറഞ്ഞു. ജനങ്ങള്‍ എനിക്ക് ഹസ്തദാനം നല്‍കുമ്പോള്‍ ലോകം കാണുന്നത് 125 കോടി ജനങ്ങള്‍ എനിക്ക് പിന്നില്‍ അണിനിരക്കുന്നതായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.