മോദിയുടെ ബിരുദങ്ങൾ വ്യാജമല്ലെന്ന് തെളിയിച്ച് കൊണ്ട് ബി ജെ പി, പേരു തിരുത്തിയത് എം എക്ക് പഠിക്കുമ്പോഴെന്ന് ഗുജറാത്ത് സർവകലാശാല

ചൊവ്വ, 10 മെയ് 2016 (14:11 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തിന് മറുപടിയുമായി ഗുജറാത്ത് സർവകലാശാല രംഗത്ത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ മോദി പേരിൽ മാറ്റം വരുത്തിയിരുന്നുവെന്ന് ഗുജറാത്ത് സർവകലാശാല വിശദീകരിച്ചു. 
 
നരേന്ദ്ര കുമാർ ദാമോദർദാസ് മോദിയെന്നായിരുന്നു ബിരുദ സർട്ടിഫിക്കറ്റിൽ പേരു ചേർത്തിരുന്നത്. എന്നാൽ എം എ രണ്ടാം വർഷ പരീക്ഷയ്ക്ക് കുമാർ എന്ന പേര് ഒഴുവാക്കിയായിരുന്നു അപേക്ഷിച്ചത്. ഇതിനാലാണ് സർട്ടിഫിക്കറ്റിൽ രണ്ട് പേര് വന്നതെന്ന് സർവകലാശാല അറിയിച്ചു.
 
ബിരുദങ്ങൾ വ്യാജമണെന്ന അരോപണം വന്നതിനെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ ബി ജെ പി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജയ്റ്റിലിയും പുറത്ത് വിട്ടിരുന്നു. സംയുക്ത പത്രസമ്മേളനം നടത്തിയാണ് ഇരുവരും തെളിവ് നൽകിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക