നോട്ടുകൾ നിരോധിച്ചത് പാവപ്പെട്ടവരുടെ ഉന്നമനത്തിനായി; 'രാജ്യത്തിനു വേണ്ടി വീടും കുടുംബവും മറ്റു പലതും ത്യജിച്ചു': വികാരഭരിതനായി മോദി

ഞായര്‍, 13 നവം‌ബര്‍ 2016 (13:22 IST)
രാജ്യത്തിന് വേണ്ടി സ്വന്തം വീടും കുടുംബവും ത്യജിച്ചയാളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയിലെ മോപ്പ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രി വികാരഭരിതനായത്.
 
പണം പിൻവലിക്കാൻ ജനങ്ങൾ തുടർച്ചയായി ബാങ്കിലേക്ക് പോകേണ്ടതില്ല. ആവശ്യത്തിനുള്ള പണം ബാങ്കുകളിൽ ഉണ്ട്. ആവശ്യത്തിനനുസരിച്ച് ജനങ്ങൾക്കെടുക്കാം. ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ന്ത്യയിലുള്ള അവസാനത്തെ കള്ളപ്പണവും കണ്ടെത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 
ഓഫീസ് കസേരയിൽ വെറുതെ ഇരിക്കാനല്ല താൻ ജനിച്ചതെന്ന് മോദി ജനങ്ങളോട് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ല. പാവപ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യം. ജനങ്ങളുടെ വോട്ട് കള്ളപ്പണത്തിനും അഴിമതിക്കും എതിരാണ്. നോട്ടുകൾ പിൻവലിച്ചതോടെ ചിലരുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നും മോദി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക