സംസ്ഥാനങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയാണ് മോദിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര സുരക്ഷ, ചരക്ക് സേവന നികുതി ബിൽ, ആധാർ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. രാവിലെ 10.15ന് യോഗം തുടങ്ങും. യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവെ മന്ത്രി സുരേഷ് പ്രഭുവുമായി ചർച്ച നടത്തും.