വികസനമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന അറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബി ജെ പിയുടെ എക്‌സിക്യുട്ടീവ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തിന്റെ വികസനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള തീരുമാനങ്ങളേയും വാദങ്ങളേയും പാർട്ടി പ്രവർത്തകർ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും പരാതികളും പ്രതിപക്ഷം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
വികസനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ സ്വാധീനിക്കപ്പെടാതെ വികസനമെന്ന നമ്മുടെ ലക്ഷ്യത്തിൽ എത്തുക എന്നതാണ് പാർട്ടിയുടെ മുഖ്യ അജണ്ട എന്നും പ്രധാനമന്ത്രി വ്യക്ത്മാക്കി. പാർട്ടിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ പ്രതികരിക്കാനും വിശദീകരണം നൽകുവാനും കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാനും വേണ്ടി പാർട്ടിക്ക് പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.