വിമാന ടിക്കറ്റ് നിരക്ക് വര്‍ധന; മലയാളികളുടെ പരാതിയില്‍ മോഡി ഇടപെടുന്നു

ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (17:57 IST)
ഓണം ഉൾപ്പെടെയുള്ള ഉൽസവ സീസണുകളിൽ വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന മലയാളികളെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിമാന ടിക്കറ്റിന്റെ നിരക്ക് വര്‍ധന. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളികളുടെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപടി സ്വീകരിക്കുന്നു. സംഭവത്തിൽ പ്രധാനമന്ത്രി ആശങ്കയറിയിച്ചു.

വിമാന നിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദേശം നൽകുകയും ചെയ്തു വിഷയത്തിൽ നേരത്തെ സംസ്ഥാന സർക്കാരും കേന്ദ്രത്തോട്   അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും. രാജ്യാന്തര റൂട്ടുകളിൽ കൂടാതെ പ്രാദേശിക യാത്രകൾക്ക് ഈടാക്കുന്ന അധിക വിമാന നിരക്കും നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു. കേരളത്തിൽ നിന്നുള്ള ഒരു സംഘം യാത്രക്കാരാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്. ഇതേത്തുടർന്നാണ് മോഡി വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകിയത്.

വെബ്ദുനിയ വായിക്കുക