അഴിമതിയെന്ന വിപത്തിനെതിരെ യുദ്ധം ചെയ്യും: പ്രധാനമന്ത്രി
ചൊവ്വ, 12 ഓഗസ്റ്റ് 2014 (14:28 IST)
രാജ്യത്ത് അരങ്ങേറുന്ന അഴിമതിയെ തുടച്ചു നീക്കുന്നതിനായി താൻ സർവശക്തിയോടെ യുദ്ധം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍വ്വ മേഘലകളിലും അഴിമതി നിറഞ്ഞിരിക്കുകയാണെന്നും.
ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും, നേതാക്കളുടെയും, അഴിമതി വിരുദ്ധ സേനയുടേയും ഒപ്പം ചേർന്ന് പ്രവർത്തിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നമ്മളെ വളരെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനാല്‍ ജനങ്ങൾ വളരെ ദേഷ്യത്തിലാണ്. അഴിമതി നാടിനെ നശിപ്പിച്ചിരിക്കുകയാണ്. പോളോ മൈതാനത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയെ നേരിടാന്‍ സത്യസന്ധരായ ഉദ്യോഗസ്ഥരും ഉണ്ട്. അവരോടൊപ്പവും നമ്മൾ പ്രവർത്തിക്കും. അഴിമതിക്കെതിരെയുള്ള യുദ്ധത്തിൽ നമുക്ക് ജയിക്കാനായാൽ നമ്മൾ ദാരിദ്ര്യത്തിനെതിരെയുള്ള യുദ്ധവും ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.