സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് പിന്തുണയുമായി നബാര്‍ഡ്. സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) പാലിച്ചാണെന്ന് നബാര്‍ഡ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നബാര്‍ഡ് വ്യക്തമാക്കുക. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളും മാനദണ്ഡം പാലിക്കുന്നുണ്ടെന്നാണ് നബാര്‍ഡിന്റെ റിപ്പോര്‍ട്ട്.
നോട്ട് അസാധുവാക്കല്‍ വിഷയം കഴിഞ്ഞദിവസം പരിഗണിച്ച സുപ്രീംകോടതി സഹകരണ ബാങ്കുകളിലെ പ്രതിസന്ധി രൂക്ഷമാണെന്നും പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കെ വൈ സി മാനദണ്ഡപ്രകാരം ഉപഭോക്താവിന്റെ പാന്‍ കാർഡ്, ആധാര്‍ കാർഡ് അടക്കം മുഴുവന്‍ വിവരങ്ങളും ശേഖരിക്കണം. ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.