പൊലീസ് സ്റ്റേഷനില്‍ മതപരിവര്‍ത്തനം 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (19:19 IST)
ഉത്തരകാശിയില്‍ മുസ്ലിം യുവതിയെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായി പരാതി.
26 കാരിയായ ഇവരെ നേരത്തെ നസാക്കത്ത് അലി എന്ന ഒരാള്‍ തട്ടികൊണ്ട് പോയി ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് മതം മാറ്റം ചെയ്തതായാണ് ആരോപണങ്ങള്‍.
ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വീണ്ടും ഹിന്ദുമതത്തിലേക്ക് ചേര്‍ക്കാനുള്ള കര്‍മങ്ങള്‍ ചെയ്യുകയായിരുന്നു.ബി ജെ പിയുടെയും എ ബി വി പിയുടെയും പ്രവര്‍ത്തകരും ചില മതനേതാക്കളും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വെച്ച് ശുദ്ധകര്‍മം നടത്തി യുവതിയെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവരുടെ മുന്‍ ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട് ഒരാള്‍ ഇവരെ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.സംഭവം വിവാദമായതോടെ 3 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.