മുംബൈയില്‍ സിമി ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നു

Webdunia
തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (17:03 IST)
നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) മുംബൈയില്‍ ആക്രമണം നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ. ബംഗളുരുവില്‍ ബോംബ് സ്ഫൊടനമുണ്ടായതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തെ ആകമാനം ആശങ്കയിലാക്കിക്കൊണ്ട് പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

2013 ഒക്ടോബറില്‍ ജയില്‍ ചാടിയ അഞ്ച് സിമി പ്രവര്‍ത്തകരാണ് മുംബൈയില്‍ ആക്രമണത്തിനും പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സിമിയുടെ അഞ്ചുപേരുള്ള സംഘത്തിലേക്ക് മറ്റൊരാളും കൂടി ചേര്‍ന്നിട്ടുള്ളതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഇതേ തുടര്‍ന്ന് മുംബൈ നഗരത്തിലെ 93 പൊലീസ് സ്റ്റേഷനുകളില്‍ അതീവ സുരക്ഷയും കര്‍ശന പരിശോധനയും പ്രഖ്യാപിച്ചു.

ഇന്നലെ ബംഗളൂരില്‍ തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ബംഗളൂരു സ്ഫോടനത്തിന് പിന്നിലും സിമിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇന്നലെ ബെംഗളൂരുവിലുണ്ടായത് ഭീകരാക്രമണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.