മുംബൈ കാമാത്തിപുരയില്‍ കെട്ടിടം തകര്‍ന്നുവീണു: ആറുപേര്‍ മരിച്ചു; നിരവധിയാളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു

ശനി, 30 ഏപ്രില്‍ 2016 (18:24 IST)
മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണ് ആറുപേര്‍ മരിച്ചു. നിരവധിയാളുകള്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമാത്തിപുര മേഖലയിലെ ഗ്രാന്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്.
 
അപകടത്തില്‍ പരുക്കേറ്റവരെ മുംബൈയിലെ ജെ ജെ ആശുപത്രി, നായര്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രക്ഷാപ്രവര്‍ത്തനത്തിനായി എട്ടു ഫയര്‍ എഞ്ചിനുകളും മൂന്ന് ആംബുലന്‍സുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക