തിരുപ്പതി ക്ഷേത്രത്തിലെ എൽഇ‌ഡി സ്ക്രീനിൽ ഭക്തി ഗാനത്തിന് പകരം സിനിമാ പാട്ട്: വിവാദം

ഞായര്‍, 24 ഏപ്രില്‍ 2022 (20:25 IST)
‌ തിരുപ്പതി തിരുമല ക്ഷേത്രത്തിലെ എൽഇ‌ഡി സ്ക്രീനിൽ ഭക്തിഗാനത്തിന് പകരം ‌ഹിന്ദി സിനിമാ പാട്ട് പ്രദർശിപ്പിച്ചതിൽ വിവാദം. ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഷോപ്പിങ് കോമ്പ്ലെക്‌സിന് സമീപത്തെ എൽഇ‌ഡി സ്ക്രീനിലാണ് ഹിന്ദിപാട്ട് പ്രദർശിപ്പിച്ചത്.
 
15 മിനിറ്റോളം ഇത്തരത്തിൽ ഹിന്ദിപാട്ട് എൽഇ‌ഡി സ്ക്രീനിൽ പ്രദർശിപ്പിച്ചതായാണ് ആരോപണം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നുണ്ട്. അതേസമയം സാങ്കേതിക തകരാറാണ് പ്രശ്‌നത്തിനിടയാക്കിയതെന്നാണ് തിരുപ്പതി ദേവസ്വം നൽകിയ വിശദീകരണം. ഉടൻ തന്നെ ജീവനക്കാർക്ക് തകരാർ പരി‌ഹരിക്കാൻ സാധിച്ചുവെന്നും ദേവസ്യം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍