ദാരിദ്ര്യം മുലം പശ്ചിമ ബംഗാളില്‍ അമ്മ നവജാത ശിശുവിനെ 13,000 രൂപയ്ക്ക് വിറ്റു. ജല്‍പായ്ഗുരിയിലാണ് സംഭവം. കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നതിനാല്‍ ഇനിയൊരു കുട്ടിയെക്കൂടി വളര്‍ത്താന്‍ കഴിവില്ലാത്തതിനാലാണ് അമ്മ കുഞ്ഞിനെ വിറ്റത്.
ഗൌരിദാസ് എന്ന സ്ത്രീയാണ് തന്റെ നാലാമത്തെ ആണ്‍കുഞ്ഞിനെ വിറ്റത്. ഗൗരിയ്ക്ക് മൂന്നു പെണ്‍മക്കളുണ്ട്. ഇവരുടെ ഭര്‍ത്താവ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കുടുംബത്തേ ഉപേക്ഷിച്ചു പോയത്. ഇതൊടെ ഇവരുടെ കുടുംബം പട്ടിണിയിലായി. അതിനിടെ നാലാമതൊരു കുട്ടിയുണ്ടാവുകയും ചെയ്തു.
ഗൌരിയുടെ അമ്മ തെരുവില്‍ യാചിച്ചുകിട്ടുന്ന പണം കൊണ്ടാണ് ഗൌരിയും കുട്ടികളും ഇപ്പോള്‍ കഴിയുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം കുറച്ചുദിവസം ജോലി ചെയ്തുവെങ്കിലും അതിന്റെ പണം ലഭിച്ചില്ലെന്നും ഗൌരി പറഞ്ഞു.
എന്നാല്‍ സംഭവം വാര്‍ത്തയായതൊടെ പ്രദേശിക ഭരണകൂടം ഇടപെടുകയും കുട്ടിയെ കണ്ടെത്തി ഗൗരിയെ തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടിയെ ഏറ്റെടുക്കാന്‍ ഗൌരി തയ്യാറായില്ല. തനിക്ക് കുട്ടിയെ വളര്‍ത്താനുള്ള ശേഷിയില്ലെന്നാണ് ഗൌരി പറയുന്നത്.
സര്‍ക്കാര്‍ സഹായിക്കാതെ തനിക്ക് കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്നും ഇവര്‍ അധികൃതരോട് പറഞ്ഞു.എന്നാല്‍ കുറച്ച് അരിയും പരിപ്പും പഞ്ചസാരയും നല്‍കുക മാത്രമാണ് അധികൃതര്‍ ചെയ്തത്. ഇപ്പോള്‍ ജില്ലാ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലുള്ള കുട്ടിയ തിരികെയെടുക്കാന്‍ 60 ദിവസത്തെ സാവകാശമാണ് ഗൌരിക്ക് നല്‍കിയിരിക്കുന്നത്.
ഗൗരി കുട്ടിയെ ഏറ്റെടുത്തില്ലെങ്കില്‍ ദത്തുനല്‍കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം, ഗൗരിയുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന് അതല്‍വാസികള്‍ പറഞ്ഞു. മഴക്കാലത്ത് അമ്മ ഭിക്ഷയെടുക്കാന്‍ പോകാറില്ലെന്നും ഈ ദിവസങ്ങളില്‍ കുട്ടികളടക്കം പട്ടിണിയിലാണെന്നും ഇവര്‍ പറഞ്ഞു.