പെണ്‍കുട്ടികള്‍ക്കായി സന്യാസി തുണിയുരിഞ്ഞു, പിന്നെ സഭയിലെത്തി കാര്യം സാധിച്ചു - സംഭവം നടന്നത് ഹരിയാനയില്‍

ശനി, 27 ഓഗസ്റ്റ് 2016 (15:39 IST)
പൂര്‍ണ നഗ്നനായി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സന്യാസി. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസമായ വെള്ളിയാഴ്ചയായിരുന്നു ഹരിയാന നിയമസഭ ഇത്തരമൊരു പ്രഭാഷണത്തിനു സാക്ഷിയായത്. ജൈന മത നേതാവ് തരുണ്‍ സാഗറാണ് പൂര്‍ണ നഗ്നനായി വിധാന്‍ സഭയെ അഭിസംബോധന ചെയ്തു സംസാരിച്ചത്. 
 
ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും സീറ്റുകള്‍ക്ക് മുകളില്‍ ഡയസില്‍ നിന്നാണ് സന്യാസി സഭയെ അഭിസംബോധന ചെയ്തത്. സഭിയിലിരുന്നവരെല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേള്‍ക്കുകയും ചയ്തു. വിദ്യാഭ്യാസ മന്ത്രി രാം വിലാസ് പാസ്വാന്‍ ശര്‍മയുടെ ക്ഷണം സ്വീകരിച്ചാണ് സന്യാസി സഭയില്‍ എത്തിയത്. ഭര്‍ത്താവിന്റെ ധര്‍മ്മത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം ഭര്‍ത്താവ് ഏര്‍പ്പെടുത്തുന്ന അച്ചടക്ക നിയമങ്ങള്‍ ഭാര്യ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. 
 
ഭരണത്തില്‍ രാഷ്ട്രീയം അത്യാവശ്യമാണെന്നും ഭര്‍ത്താവ് ധര്‍മ്മവും ഭാര്യ രാഷ്ട്രീയവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവ് പറയുന്നത് പോലെ അനുസരിക്കുകയാണ് ഭാര്യയുടെ കടമ. പെണ്‍ഭ്രൂണഹത്യയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നാണ് സാഗര്‍ പറയുന്നത്. ഇത് സമൂഹത്തിന്റെ ക്രമം തെറ്റിക്കും. കുറ്റകൃത്യങ്ങളിലേക്കും ബലാത്സംഗങ്ങളിലേക്കും നയിക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയമായും സാമൂഹ്യമായും മതപരമായും രംഗത്തുവരണമെന്നും അദ്ദേഹം പറയുന്നു. 
 
രാഷ്ട്രീയ രംഗത്തെക്കുറിച്ചു പറയുമ്പോള്‍ പെണ്‍മക്കള്‍ക്ക് ലോക്‌സഭാ, വിധാന്‍ സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം, അതുപോലെ പെണ്‍മക്കളില്ലാത്ത കുടുംബത്തിലേക്ക് വിവാഹം ചെയ്ത് അയക്കില്ലെന്ന് സമൂഹം തീരുമാനം എടുക്കണം. മതപരമായ ചടങ്ങുകളില്‍ നിന്നും അവരെ ഒറ്റപ്പെടുത്തണം. ഈ രീതികള്‍ പിന്തുടര്‍ന്നാണ് ഫലം പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക