യോഗാ ദിനത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച യോഗാ പരേഡ് നടത്തിയ നരേന്ദ്ര മോഡി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‌യു രംഗത്ത്. എന്‍എസ്‌യു ദേശീയ ജനറല്‍ സെക്രട്ടറി വര്‍ദ്ധന്‍ യാദവ് ആണ് മൊഡിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജര്‍മനിയെ ഹിറ്റ്ലര്‍ വഞ്ചിച്ചതു പോലെ മോഡി ഇന്ത്യയേയും വഞ്ചിക്കുമെന്നാണ് എന്‍എസ്‌യു പറയുന്നത്.
ഹിറ്റ്‌ലര്‍ ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് വലിയ ഉത്സവങ്ങള്‍ നടത്തുമായിരുന്നു. ഒടുവില്‍ ജര്‍മ്മനിയെ ഹിറ്റ്‌ലര്‍ വഞ്ചിച്ചു. നരേന്ദ്രമോഡി അതുതന്നെയാണ് ഇവിടെ ചെയ്യുന്നത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ജനങ്ങള്‍ തന്റെ രാഷ്ട്രീയ അജണ്ടകളും തെരഞ്ഞെടുപ്പുവാഗ്ദാനങ്ങളും മറക്കുമെന്ന് മോഡി കരുതുന്നു.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ യോഗ പ്രചാരണപരിപാടികളില്‍ വര്‍ഗ്ഗീയ അജണ്ടയുണ്ടെന്നും എന്‍എസ്‌യു ദേശീയ ജനറല്‍ സെക്രട്ടറി വര്‍ദ്ധന്‍ യാദവ് പറഞ്ഞു. ജനക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള പരിപാടികളിലൂടെ തന്റെ ഭൂതകാലവും സര്‍ക്കാരിന്റെ ഭരണപരാജയവും മറച്ചുവയ്ക്കാനാണ് മോഡി ശ്രമിക്കുന്നത്.ഏറെ വര്‍ഷങ്ങളായി യോഗ ചെയ്യുന്നവരാണ് ഞങ്ങളെല്ലാം. ദയവുചെയ്ത് യോഗയെ രാഷ്ട്രീയവല്‍ക്കരിക്കരുത്, കുറഞ്ഞപക്ഷം വര്‍ഗ്ഗീയവല്‍ക്കരിക്കരുത്-വര്‍ദ്ധന്‍ യാദവ് പറഞ്ഞു.
ഇന്ത്യന്‍ സിനിമയുടെ കുലപതികള്‍ ഇരുന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പുരാണസീരിയന്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ച നടപടിക്കെതിരെ എന്‍എസ്‌യു രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും വര്‍ദ്ധന്‍ യാദവ് പറഞ്ഞു.