നരേന്ദ്ര മോഡി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോഡി മേയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും. ചൈന സന്ദര്‍ശിക്കുന്ന വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് മുന്നോടിയായാണ് തന്റെ സന്ദര്‍ശനമെന്നും സുഷമ സ്വരാജ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.ഒബാമ സന്ദര്‍ശനത്തോടെ ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതില്‍ ചൈന അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മോഡിയുടെ ചൈന സന്ദര്‍ശനം ഏറെ പ്രധാന്യമുള്ളതാണ്. സന്ദര്‍ശനത്തില്‍ കൈലാസ്-മാനസസരോവര്‍ യാത്രയ്ക്കുള്ള രണ്ടാമത്തെ പാതയും സന്ദര്‍ശനത്തില്‍ വിഷയാമാകുമെന്ന് സുഷമ അറിയിച്ചു.