ജവാന്മാര്‍ ചിന്നിചിതറി, മോദി അപ്പോഴും ‘ഷൂട്ടിങ്’ തിരക്കിൽ; മോദിയുടെ ഉല്ലാസയാത്ര ആയുധമാക്കി കോൺഗ്രസ്

ശനി, 23 ഫെബ്രുവരി 2019 (10:41 IST)
40 ജവാന്മാര്‍ വീരമൃത്യൂ വരിച്ച കശ്മീരിലെ പുല്‍വാമയിലുണ്ടായ തീവ്രവാദിയാക്രമണം രാജ്യത്ത് ഏറ്റവും വൈകി അറിഞ്ഞത് സൈന്യത്തിന്റെയും സുരക്ഷയുടെയും താക്കോല്‍ സൂക്ഷിപ്പുകാരനായ പ്രധാനമന്തി നരേന്ദ്ര മോദി. പുല്‍വാമ അക്രമ സമയത്ത് ജിം കോര്‍ബറ്റ് ദേശീയ പാര്‍ക്കില്‍ ഷൂട്ടിങ്ങ് നടത്തി ഉല്ലസിച്ച പ്രധാനമന്ത്രിയും സര്‍ക്കാരും പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മുന്നിൽ പകച്ച് നിൽക്കുകയാണ്.
 
കാലാവസ്ഥ മോശമായതും നെറ്റുവര്‍ക്ക് കുഴപ്പങ്ങളും കാരണമാണ് വിവരം അറിയാന്‍ പ്രധാനമന്ത്രി വൈകിയതിന് കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ താന്‍ വിവരം അറിയാന്‍ വൈകിയതില്‍ കോപാകുലനായ നരേന്ദ്രമോദി പിന്നീട് ജലപാനം പോലും വേണ്ടെന്നുവച്ച് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. പക്ഷേ ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ കഴിയില്ല.
 
അന്ന് രാവിലെ ഏഴുമണിക്കാണ് പ്രധാനമന്ത്രി ഡെറാഡൂണില്‍ എത്തിയത്. എന്നാല്‍ അതിന് ശേഷം മോശം കാലാവസ്ഥ കാരണം അദ്ദേഹം നാലുമണിക്കൂറോളം അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. ടൈഗര്‍ സഫാരി ഉദ്ഘാടനം ചെയ്യാനായി ജിം കോര്‍ബറ്റ് പാര്‍ക്കില്‍ മോദി എത്തുന്നത് രാവിലെ 11.15നാണ്. അവിടെ അദ്ദേഹം മൂന്നുമണിക്കൂര്‍ ചെലവഴിച്ചു. ധിക്കാലയിലെ വനാന്തരങ്ങളിലേക്ക് ബോട്ടുയാത്ര നടത്തി.
 
മോദിയുടെ പ്രസംഗം നടക്കുമ്പോള്‍ പുല്‍വാമയില്‍ നടന്ന അക്രമത്തെ കുറിച്ച് ദൂരദര്‍ശനില്‍ ടിക്കര്‍ കാണിച്ചിരുന്നു. ദൂരദര്‍ശന്‍ വരെ സംഭവം അറിഞ്ഞിട്ടും മോദി അറിഞ്ഞില്ല എന്ന് പറയുന്നതാണ് ആശ്ചര്യമുളവാക്കുന്നത്. 40 ജവാന്മാര്‍ വീരമൃത്യൂ വരിച്ച അക്രമത്തില്‍ രാജ്യം നടുങ്ങിയിരിക്കുമ്പോഴും മോദി ഇക്കാര്യം അറിഞ്ഞില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍