കേന്ദ്രമന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി, പുതുമുഖങ്ങൾക്ക് സാധ്യത

വെള്ളി, 2 ജൂലൈ 2021 (16:30 IST)
കേന്ദ്രമന്ത്രിസഭയിൽ ഉടനെ തന്നെ അഴിച്ചുപണികൾ നടന്നേക്കുമെന്ന് റിപ്പോർട്ട്. കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനും മോശം പ്രകടനം നടത്തിയവരെ പാർട്ടിപദവികളിലേക്ക് കൊണ്ടുവരാനുമാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ പല തവണയായി നടത്തിയ ചർച്ചകൾക്കൊടുവിൽ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാൻ ധാരണയായി എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
രണ്ടാം മോദി സർക്കാരിൽ നിലവിൽ 53 മന്ത്രിമാരാണുള്ളത്. ഭരണഘടന പ്രകാരം കേന്ദ്രമന്ത്രിസഭയിൽ 81 അംഗങ്ങൾ വരെയാവാം. ഈ സാധ്യത ഉപയോഗപ്പെടുത്തിയാൽ കൂടുതൽ അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാകും.മന്ത്രിസഭാ വികസനത്തിൻ്റെ ഭാഗമായി അധികവകുപ്പുകൾ കൈകാര്യം ചെയ്യുന്ന പലമന്ത്രിമാരിൽ നിന്നും ചില വകുപ്പുകൾ എടുത്തു മാറ്റാൻ സാധ്യതയുണ്ട്. 2024ലെ പൊതുതിരെഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്താകും മന്ത്രിസഭാ വിപുലീകരണം.യുപിയിൽ നിന്നുള്ള എംപിമാർക്ക് അതിനാൽ തന്നെ കൂടുതൽ മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍