മോദി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം ചെലവഴിച്ചത് 3755 കോടി രൂപ

ശനി, 9 ഡിസം‌ബര്‍ 2017 (15:07 IST)
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,755 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കണക്കാണ് വിവരാവകാശ രേഖയിലുടെ പുറത്തുവന്നിരിക്കുന്നത്. ഇലക്ട്രോണിക്-അച്ചടി മാധ്യമങ്ങള്‍ക്കും വാതില്‍പുറ പരസ്യങ്ങള്‍ക്കുമായി 37,54,06,23,616 രൂപ ചിലവഴിച്ചതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
 
സര്‍ക്കാരിന്‍റെ നയങ്ങള്‍, പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിന് മോദി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കാണിത്. അതേസമയം ബജറ്റില്‍ പല വകുപ്പുകള്‍ക്കും നീക്കിവെച്ചിരിക്കുന്ന തുക ഇതിലും കുറവാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുവര്‍ഷ കാലയളവില്‍ മലിനീകരണം കുറയ്ക്കാന്‍ കേവലം 56 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. 
 
റേഡിയോ, സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, എസ്എംഎസ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി മാത്രം 1,656 കോടി രൂപയുടെ പരസ്യങ്ങളാണ് നല്‍കിയിരിക്കുന്നത്. അച്ചടി മാധ്യമത്തിനായി 1698 കോടി രൂപയും ചെലവഴിച്ചു. ഹോര്‍ഡിങ്, പോസ്റ്ററുകള്‍,ലഘുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങി ഔട്ട്‌ഡോള്‍ മാധ്യമങ്ങള്‍ക്കായി ചെലവഴിച്ചത് 399 കോടി രൂപയോട് അടുത്ത് വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍