മോഡി സര്‍ക്കാറിന്റെ കന്നി റയില്‍വേ ബജറ്റ് ഇന്ന്. മൂന്നൂറു കിലോമീറ്റര്‍ വേഗമുള്ള ബുള്ളറ്റ് ട്രെയിന്‍, അവയ്ക്കു സഞ്ചരിക്കാന്‍ പറ്റിയ പാളങ്ങള്‍, അതിവേഗ ട്രെയിനുകള്‍, അനുബന്ധ വികസനം, അടിസ്ഥാനസൌകര്യ പദ്ധതികള്‍ തുടങ്ങിയവയ്ക്കാവും മുന്‍ഗണന.
ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ വലുതാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി പാത ഇരട്ടിപ്പിക്കല്‍ എന്നീ മുടങ്ങി കിടക്കുന്ന പദ്ധതികളില്‍ തീരുമാനമുണ്ടാകുമെന്നും കേരളം പ്രതീക്ഷിക്കുന്നു. എന്നാല്‍ മംഗലാപുരത്ത് പുതിയ റെയില്‍വേ ഡിവിഷന്‍ വരികയാണെങ്കില്‍ അത് പാലക്കാട് ഡിവിഷന് ക്ഷീണമാകാനാണ് സാധ്യത.