മോഡി ആര്‍എസ്എസിന്റെ കാര്യം നോക്കിയാല്‍ മതി: ദിഗ്‌വിജയ് സിംഗ്

Webdunia
ശനി, 15 നവം‌ബര്‍ 2014 (18:32 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍എസ്എസിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പട്ടേലിന്റെയും കാര്യങ്ങള്‍ നോക്കാന്‍ കോണ്‍ഗ്രസുണ്ട് എന്നും പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് രംഗത്ത്. ആര്‍ എസ് എസിന്റെ പൈതൃകമാണ് മോഡിക്ക് ചേരുന്നത്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പട്ടേലിന്റെയുമല്ല. അതുകൊണ്ട് മൊഡി ആര്‍‌എസ്‌എസിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയാകുമെന്ന് ദിഗവിജയ് സിംഗ പറഞ്ഞു.

ബിജെപിക്ക് ആധികാരക്കൊതിയാണെന്നും അധികാരം കിട്ടാന്‍ ഏതറ്റം വരെയും അവര്‍ പോകുമെന്നും അതിനാലാണ് മഹാരാഷ്ട്രയില്‍ എന്‍ സി പിയുമായി ബി ജെ പി കൂട്ടുകൂടിയിരിക്കുന്നതെന്ന് സിംഗ് ആരോപിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ പാര്‍ട്ടിയുമായി ബിജെപി രഹസ്യ കൂട്ട്‌കെട്ട് ഉണ്ടാക്കിയതായും സിംഗ് ആരോപിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.