ജനദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രം. ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ ഇതിനായി ഉപയോഗിക്കാമെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭീകരതയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ തീരുമാനം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഈ നിര്‍ദേശം നിലവില്‍ വന്നാല്‍ ആള്‍മാറാട്ടം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മറ്റു ക്രിമിനല്‍ പ്രവര്‍ത്തികള്‍ എന്നിവ തടയാന്‍ സാധിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ച പൊതുതാത്പര്യ ഹര്‍ജിക്കുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്.